
ബെർലിൻ: ജർമൻ കാർ നിർമാതാക്കളായ പോർഷെ 22,000 കാറുകൾ തിരികെവിളിക്കുന്നു. ജർമൻ ഗതാഗത മന്ത്രിയാണ് ഇതു സംബന്ധിച്ചു പ്രഖ്യാപനം നടത്തിയത്. ജർമൻ മാസികയായ ദെർ സ്പീഗലിലാണ് പുക നിയന്ത്രണ സംവിധാനത്തിൽ പോർഷെ തട്ടിപ്പ് നടത്തിയതു സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്.
ഇതു സംബന്ധിച്ച് കമ്പനിയുടെ ഭാഗത്തുനിന്ന് ഒൗദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല. അനധികൃതമായി ഘടിപ്പിച്ച പുക നിയന്ത്രണ സോഫ്റ്റ്വെയര് ഒഴിവാക്കുന്നതിനു വേണ്ടിയാണ് കാറുകൾ തിരികെവിളിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. 3 ലിറ്റർ കാന്യൻ മോഡലുകളാണ് തിരികെവിളിക്കുന്നത്. തകരാർ പരിഹരിക്കുന്നതിന്റെ ചെലവ് പോർഷെ വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments