Latest NewsKeralaNews

ബിജെപി ഓഫീസ് ആക്രമിച്ചപ്പോൾ പോലീസുകാർ നോക്കി നിന്നതിനെതിരെ വ്യാപക പ്രതിഷേധം: എതിർത്ത പോലീസുകാരനെ കയ്യേറ്റവും ചെയ്തു

തിരുവനന്തപുരം: ബിജെപി യുടെ തിരുവന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫീസ് അക്രമിക്കുന്നതിന്റെ ദൃശ്യങ്ങളിൽ പോലീസുകാർ തടയാതെ നോക്കി നിൽക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം. ഈ ആക്രമണത്തെ പ്രതിരോധിക്കാൻ ഒരു പോലീസുകാരൻ ശ്രമിക്കുന്നു, ബാക്കി പോലീസുകാർ പേടിച്ചു മാറി നിൽക്കുന്നു.

പ്രതിരോധിക്കാൻ ശ്രമിക്കുന്ന പോലീസുകാരനെ അക്രമി സംഘം മർദ്ദിക്കുന്നതു കണ്ടിട്ടുപോലും കൂടെയുള്ള പോലീസുകാർസഹപ്രവർത്തകന്റെ രക്ഷക്കെത്തുകയോ അക്രമിസംഘത്തെ നേരിടുകയോ ചെയ്യുന്നില്ല എന്നുള്ളത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

പോലീസ് ഒത്താശ ചെയ്‌ത്‌ കൊണ്ടാണ് സിപിഎം ആക്രമണം എന്ന ആരോപണത്തിന് അടിവരയിടുകയാണ് ഈ സംഭവം.കേരള പോലീസിന്റെ മുഴുവൻ സൽപ്പേരും കളഞ്ഞു കുളിക്കുന്ന ഇത്തരം സംഭവങ്ങളിൽ പോലീസ് മേധാവി നേരിട്ട് ഇടപെടണമെന്ന ആവശ്യം ശക്തമാണ്. സിപിഎം പോലീസിനെ ഉപയോഗിച്ച് അക്രമ പ്രവർത്തനങ്ങൾ നടത്തുന്നു എന്നാണു ബിജെപി അണികളുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button