Latest NewsKerala

ഡിജിറ്റല്‍ വായനയ്ക്ക് പുതിയ നിര്‍വചനം നല്‍കാന്‍ വോഡഫോണ്‍-മാഗ്സ്റ്റര്‍ കൂട്ടുകെട്ട്

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ന്യൂസ്‌സ്റ്റാന്റായ മാഗ്സ്റ്ററുമായി വോഡഫോണ്‍ രംഗത്ത്. ഡിജിറ്റല്‍ വായനയ്ക്ക് പുത്തന്‍ നിര്‍വചനങ്ങള്‍ നല്‍കാനാണ് വോഡഫോണിന്റെ വരവ്. ഇതിനായി വോഡഫോണ്‍ മാഗ്സ്റ്ററുമായി കൈകോര്‍ക്കുന്നു.

ലോകമെങ്ങുമുള്ള നാലായിരത്തിലേറെ മാഗസിനുകളുടെ ഒരു ലക്ഷത്തിലേറെ പതിപ്പുകളാണ് വോഡഫോണിന്റെ 20 കോടി വരിക്കാര്‍ക്ക് സ്വന്തം മൊബൈലില്‍ വായിക്കാന്‍ അവസരം ലഭിക്കുന്നത്. കേവലം 49 രൂപ മുതല്‍ തുടങ്ങുന്ന ഈ പാക്കേജ് ആദ്യമാസം സൗജന്യമായിരിക്കുമെന്ന് വോഡഫോണ്‍ അറിയിച്ചിട്ടുണ്ട്.

ഇന്ത്യാ ടുഡേ, ഫിലിം ഫെയര്‍, വോഗ് ഇന്ത്യ, ഔട്ട്ലുക്ക് ബിസിനസ്, എന്റര്‍പ്രെനര്‍, ഫെമിന ഹിന്ദി, ടിങ്ക്ള്‍, നക്കീരന്‍, കുങ്കുമം തുടങ്ങി രാജ്യത്തെയും വിദേശത്തെയും മലയാളം ഉള്‍പ്പെടെ പ്രമുഖ മാഗസിനുകളെ വോഡഫോണ്‍ ഉള്‍പ്പെടുത്തും. ഒരു മാസത്തെ സൗജന്യ ഉപയോഗത്തിനുശേഷം ആവശ്യമെങ്കില്‍ മാഗ്സ്റ്റര്‍ ഗോള്‍ഡ് ലൈറ്റ്, മാഗ്സ്റ്റര്‍ ഗോള്‍ഡ് എന്നീ പാക്കേജുകളില്‍ വായനക്കാര്‍ക്ക് തുടരാവുന്നതാണ്.

ഏതെങ്കിലും അഞ്ച് മാഗസിനുകള്‍ പ്രതിമാസം 49 രൂപ നിരക്കില്‍ ഡിജിറ്റല്‍ വായനയ്ക്കു ലഭിക്കുന്നതാണ് മാഗ്സ്റ്റര്‍ ഗോള്‍ഡ് ലൈറ്റ്. 199 രൂപയുടെ മാഗ്സ്റ്റര്‍ ഗോള്‍ഡില്‍ നാലായിരത്തിലേറെ മാഗസിനുകള്‍ വായിക്കുകയും അവ നാല് കുടുംബാംഗങ്ങള്‍ക്കിടയില്‍ സൗജന്യായി പങ്കുവയ്ക്കുകയും ചെയ്യാം.

ഓട്ടോമോട്ടിവ്, ബിസിനസ്, കോമിക്സ്, വിദ്യാഭ്യാസം, വിനോദം, ഫാഷന്‍, ഫിറ്റ്നസ്, ലൈഫ്സ്‌റ്റൈല്‍, വാര്‍ത്ത, രാഷ്ട്രീയം, ശാസ്ത്രം, സാങ്കേതികം, യാത്ര തുടങ്ങി 30ലേറെ ഇനങ്ങളിലുള്ള മാഗസിനുകളാണ് മാഗ്സ്റ്റര്‍ ലഭ്യമാക്കുക. കുടുംബത്തിലെ ആറു മുതല്‍ 60 വയസിനു മുകളില്‍ ഉള്ളവര്‍ക്കു വരെ അനുയോജ്യമായ പ്രസിദ്ധീകരണങ്ങള്‍ പാക്കേജില്‍ ഉണ്ടാകും.

ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, മറാത്തി, തെലുങ്ക്, കന്നഡ, ബംഗാളി, പഞ്ചാബി, ഗുജറാത്തി, ഉര്‍ദു തുടങ്ങിയ ഭാഷകളില്‍ മാഗസിനുകള്‍ ലഭിക്കും. ലോകത്തെ ഏറ്റവും പ്രമുഖ ഡിജിറ്റല്‍ മാഗസിന്‍ പ്ലാറ്റ്ഫോമായ മാഗ്സ്റ്ററിന് നിലവില്‍ മൂന്നരക്കോടിയിലേറെ ഉപഭോക്താക്കള്‍ ഉണ്ട്. മൈ വോഡഫോണ്‍ ആപ്പിലോ ഗൂഗ്ള്‍ പ്ലേ സ്റ്റോറിലോ മാഗ്സ്റ്റര്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button