KeralaLatest NewsNewsCrime

നടി ആക്രമിപ്പെട്ട രാത്രി റിമി ദിലീപിനേയും കാവ്യയേയും ഫോണില്‍ വിളിച്ചു

കൊച്ചി: പ്രമുഖ നടി ആക്രമിക്കപ്പെട്ട രാത്രിയില്‍ ഗായിക റിമി ടോമി ദിലീപിനേയും കാവ്യയേയും ഫോണില്‍ വിളിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ പോലീസിനു കിട്ടിയെന്നാണ് വിവരം. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട റിമിയെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. ഇതു റിമി തന്നെ സ്ഥീകരിച്ചിട്ടുണ്ട്. ശബ്ദ പരിശോധനയ്ക്കുള്ള സാമ്പിള്‍ ശേഖരിക്കാനാണെന്നാണ് ഇത് എന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇനി റിമിയെ വിശദമായി പോലീസ് ചോദ്യം ചെയും.

ഫെബ്രുവരി 17നാണ് നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ടത്. അന്ന് രാത്രി ഒമ്പതിനും 11 നും ഇടയില്‍ റിമി നടന്‍ ദിലീപിനേയും കാവ്യയേയും രണ്ടു വട്ടം ഫോണില്‍ വിളിച്ചിരുന്നു. അന്നു തന്നെ വൈകിട്ട് 5നും രാത്രി 12.30നും ദിലീപിനേയും വിളിച്ചിട്ടുണ്ട്. ഇതിനെ പറ്റിയാണ് പോലീസ് അന്വേഷിക്കുന്നത്.

ദിലീപുമായുള്ള സാമ്പത്തിക ഇടപാടുകളുണ്ടെന്ന വാര്‍ത്ത റിമി നിഷേധിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ റിമിയെ ചോദ്യം ചെയ്തതു സംബന്ധിച്ചതിനെക്കുറിച്ച് താരം തന്നെ നടത്തിയ വിശദീകരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയില്‍ നടന്ന ഷോയെ സംബന്ധിച്ചാണ് പോലീസ് ചോദിച്ചതെന്നും റിമി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button