കൊച്ചി: പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിന് ജയിലില്‍ വിഐപി പരിഗണന ലഭിക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ജയില്‍ ഡിജിപി ആര്.ശ്രീലേഖ അറിയിച്ചു. ദിലീപിനു യാതൊരു വിധ പ്രത്യേക പരിഗണയും നല്‍കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ശ്രീലേഖ പറഞ്ഞു.
ജയിലില്‍ ദിലീപിന് വിഐപി പരിഗണന ലഭിക്കുന്നുണ്ടെന്ന ചില വാര്‍ത്തകള്‍ വന്നിരുന്നു. ദിലീപിനു ജയലില്‍ പ്രത്യേക സഹായിയെ നിയോഗിച്ചു. ഇതിനു പിന്നില്‍ ഉദ്യോഗസ്ഥരുടെ സഹായമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Post Your Comments