ന്യൂഡൽഹി: ഇന്ദു സർക്കാരിന്റെ റിലീസിംഗ് തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി.ചിത്രം നാളെ തിയേറ്ററുകളിലെത്തും.. ചിത്രം സ്പോൺസർ ചെയ്തതാണെന്നും ചരിത്രത്തെ തെറ്റായ രീതിയിൽ ചിത്രീകരിക്കുന്നതിനെ അപലപിക്കുന്നുവെന്നും നേരത്തെ കോൺഗ്രസ് പ്രതികരിച്ചിരുന്നു. ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയജീവിതത്തെയാണ് ചിത്രം പ്രതിനിധീകരിക്കുന്നത്.അനുപം ഖേർ, നെയിൽ നിതിൻ മുകേഷ്,കീർത്തി കൽഹരി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്.
Post Your Comments