കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനംചെയ്ത് പീഡിപ്പിച്ചുവെന്ന് മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ പരാതി. ബിഡിഎസ് വിദ്യാര്‍ഥിനിയാണ് തന്നെ പീഡിപ്പിച്ചെന്നും 33 ലക്ഷം രൂപ തട്ടിയെടുത്തെന്നും കാട്ടി പോലീസില്‍ പരാതി നല്‍കിയത്.
നോര്‍ത്ത് പൊലീസ് വിദ്യാർഥിനിയുടെ പരാതിയില്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ ഛായാഗ്രാഹകനെതിരെ കേസെടുത്തു. വീട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെയാണ് ബിഡിഎസ് വിദ്യാര്‍ഥിനി അഭിനയമോഹവുമായി ഛായാഗ്രാഹകനുമായി അടുത്തതെന്ന് പൊലീസ് പറഞ്ഞു. പലപ്പോഴായി 33 ലക്ഷത്തോളം രൂപയാണ് സിനിമകളില്‍ മുഖം കാണിക്കാന്‍ അവസരമൊരുക്കാമെന്ന് പറഞ്ഞ് ഇയാള്‍ വാങ്ങിയത്. ഇതിനിടെ എറണാകുളം നഗരത്തില്‍ യുവതി വീടുവാടകയ്ക്കെടുത്ത് താമസമാക്കി.
ഇവിടെവച്ചാണ് പീഡനം നടന്നതെന്ന് പരാതിയില്‍ പറയുന്നു. ഇരുവരും ഒരുവര്‍ഷം മുമ്പാണ് പരിചയപ്പെടുന്നത്. യുവതിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. വഞ്ചനാകുറ്റത്തിനും മാനഭംഗത്തിനുമാണ് കേസ്.
Post Your Comments