Latest NewsIndia

മകന്റെ വിവാഹം: മഅദനി സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: മകന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ ബെംഗളൂരു കോടതി ജാമ്യം നല്‍കാത്തതിനെ തുടര്‍ന്ന് മഅദനി സുപ്രീംകോടതിയിലേക്ക്. രോഗബാധിതരായ മാതാപിതാക്കളെ കാണുന്നതിനും മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനുമാണ് ജാമ്യം വേണമെന്ന് മഅദനി ആവശ്യപ്പെട്ടത്.

ബെംഗളൂരു കോടതി ജാമ്യം അനുവദിച്ചെങ്കിലും മകന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ അനുവദിച്ചില്ല. അടുത്ത മാസം ഒന്നു മുതല്‍ ആറുവരെ കേരളത്തില്‍ കഴിയാനാണ് അനുമതി നല്‍കിയത്. ഒമ്പതിനാണ് മകന്റെ വിവാഹം. മഅദനിക്ക് അതില്‍ പങ്കെടുക്കാന്‍ കഴിയില്ല. ഇതേതുടര്‍ന്നാണ് മഅദനി സുപ്രീംകോടതിയെ സമീപിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button