ന്യൂഡല്‍ഹി: രാജ്യത്ത് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയെന്ന്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ അറിയിച്ചു. തൊഴില്‍ സഹമന്ത്രി ബന്താരു ദത്തോത്രേയ ആണ് ഇക്കാര്യം പറഞ്ഞത്. എം.പി വീരേന്ദ്ര കുമാറിന്‍റെ ചോദ്യത്തിന് മറുപടി നല്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയുടെ തൊഴില്‍ ദാന പദ്ധതി,ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി,ദീനദയാല്‍ അന്ത്യോദയ യോജന തുടങ്ങിയ പദ്ധതികള്‍ക്ക് കൂടുതല്‍ തുക വകയിരുത്തുന്നത് ഈ ലക്ഷ്യത്തോടെയാണ്.
നിലവില്‍ സര്‍ക്കാര്‍ നടപ്പാക്കി വരുന്ന മേക്ക് ഇന്‍ ഇന്ത്യ, സ്കില്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ പദ്ധതികള്‍ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരം ലഭിക്കാന്‍ വേണ്ടിയുള്ളതാണ്. പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി പ്രധാനമന്ത്രി റോസ്ഗാര്‍ പ്രോത്സാഹന്‍ യോജന എന്നപേരില്‍ തൊഴില്‍ മന്ത്രാലയം പുതിയ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട് ഇതിനായി 1000 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.
Post Your Comments