Latest NewsNewsIndiaTechnology

ഹൈപ്പർലൂപ്പും പോഡ് ടാക്‌സിയും ഇന്ത്യയിലേക്ക്

ന്യൂഡൽഹി: രാജ്യത്തെ പൊതുഗതാഗത സംവിധാനം ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി അതിവേഗ പദ്ധതികൾ നടപ്പിലാക്കണമെന്ന് നീതി ആയോഗ് ശുപാർശ ചെയ്‌തു.പദ്ധതികളുമായി മുന്നോട്ട് പോകുന്നതിന്റെ ഭാഗമായി ആറംഗ വിദഗ്‌ധ സമിതിയെ കേന്ദ്രസർക്കാർ നിയമിച്ചു കഴിഞ്ഞു. മുൻ റെയിൽവേ ഉദ്യോഗസ്ഥനാണ് സമിതിയുടെ അധ്യക്ഷൻ.
പദ്ധതിയുടെ ഭാഗമായി ഹൈപ്പർലൂപ്പും,പോഡ് ടാക്‌സിയും ഉൾപ്പെടെ ആറോളം പദ്ധതികൾ രാജ്യത്ത് നടപ്പിലാകും.

യാത്രക്കാരുടെ സുരക്ഷക്കായിരിക്കും പ്രധാന പരിഗണന എന്ന് നീതി ആയോഗുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന 6 പദ്ധതികളിലും പ്രായോഗിക പരീക്ഷണം നടപ്പിലാക്കാൻ സമിതിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മെട്രിനോ, സ്റ്റാഡ്‌ലര്‍ ബസ്, ഹൈപ്പര്‍ ലൂപ്പ്, പോഡ് ടാക്‌സി, ഹൈബ്രിഡ് ബസ്, ഫ്രെയ്റ്റ് റെയില്‍ റോഡ് എന്നീ നൂതന ഗതാഗത സംവിധാനങ്ങളിലാവും പ്രായോഗിക പരീക്ഷണം നടത്തുക

shortlink

Related Articles

Post Your Comments

Related Articles


Back to top button