
ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എൻ. ധരം സിംഗ്(80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നു ബംഗളൂരുവിലെ എംഎസ് രാമയ്യ മെമ്മോറിയൽ ആശുപത്രിയിലായിരുന്നു അന്ത്യം. 2004-2006 കാലയളവിൽ കർണാടക മുഖ്യമന്ത്രിയായിരുന്നു.
2004ൽ കോൺഗ്രസ്- ജനതാദള്‍ സെക്യുലര്‍ സഖ്യകക്ഷി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തിന്റെ 17-ാം മുഖ്യമന്ത്രിയായിരുന്നു ധരം സിംഗ്.
Post Your Comments