നീലഗിരി:നീലഗിരിയിൽ വാഹന പരിശോധനക്കിടെ തിരകളും, കത്തിയും, അടക്കം വൻ ആയുധ ശേഖരവുമായി വാർഡ് മെമ്പർ അടക്കം അഞ്ചുപേർ പിടിയിൽ. പിടികൂടിയ അഞ്ചു പ്രതികളിൽ കോൺഗ്രസ് നേതാവായ വാർഡ് മെമ്പറും ഉൾപ്പെടുന്നു. തമിഴ് നാട് നീലഗിരി പൊലീസാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം, പാണ്ടിക്കാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി അംഗവും, തമ്പാനങ്ങാടി ഇരുപതാം വാർഡ് മെമ്പറും, വെള്ളുവങ്ങാട് സ്വദേശിയുമായ മുഹമ്മദ് സഹദത്തുള്ളയാണ് അറസ്റ്റിലായത്. അറസ്റ് വിവരം പത്ര മാധ്യമങ്ങളും, പോലീസും മറച്ചു വച്ചിരുന്നു. മാത്രമല്ല പ്രതിയുടെ സ്വദേശം കരുവാരകുണ്ട് എന്ന് തെറ്റായി നൽകി പ്രതിയെ സഹായിക്കുന്ന പോലീസ് നടപടിയും ദുരൂഹമാണ്. ദരിദ്ര കുടുംബത്തിൽ പിറന്ന സഹദത്തുള്ളയുടെ സാമ്പന്നതയിലേക്കുള്ള പെട്ടന്നുള്ള ഉയർച്ച ഇയാളിലുള്ള സംശയത്തിന്റെ ആക്കം കൂട്ടുന്നു. പല മുതിർന്ന നേതാക്കളുടെയും രഹസ്യം സൂക്ഷിപ്പ്കാരനായി ആരോപിക്കപ്പെടുന്നു.
പ്രതിയുടെ പിന്നാമ്പുറ കഥകളും ക്രിമിനൽ പശ്ചാത്തലമുള്ളതാണ് എന്ന് പൊതുവെ ആക്ഷേപമുണ്ട്. വ്യത്യസ്ത ഇടങ്ങളിൽ കെട്ടിടങ്ങളും, ഭൂമിയും പ്രതിക്ക് ഉണ്ടെന്നു പറയപ്പെടുന്നു. മറ്റു പലരുടെയും ബിനാമിയാണിയാൾ എന്നും പൊതുജന സംസാരമുണ്ട്. പ്രതിക്കെതിരെ കൂടുതൽ അന്വേഷണം നടത്താനും, പ്രതിയുടെ രാഷ്ട്രീയ, ബന്ധം വെളിപ്പെടുത്താനും, സാമ്പത്തിക, സ്വത്തു സംബന്ധമായ വിവരങ്ങൾ വെളിപ്പെടുത്താൻ വിമുഖത കാട്ടുന്ന പോലീസ് നടപടിയിൽ നാട്ടുകാർ അസംതൃപ്തരാണ്. അഹമ്മദ് കുട്ടി, അബ്ദുൾ ഹമീദ്, കമ്മുട്ടി, അബ്ദു എന്നിവരാണ് മറ്റു നാല് പ്രതികൾ. പ്രതികൾ സഞ്ചരിച്ച ആഡംബര കാർ സംശയം തോന്നിയ പോലീസ് പരിശോധിക്കുമ്പോൾ ആയുധ ശേഖരം കണ്ടെത്തുകയായിരുന്നു. പ്രതികൾ നയാട്ടിനു പോയതാണ് എന്ന നിസ്സാര കാര്യം പറഞ്ഞു പോലീസ് കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നതായും ആക്ഷേപം ഉയരുന്നു. കൃത്യമായ അന്വേഷണത്തിലൂടെ പ്രതികളുടെ ഉദ്ദേശം വ്യക്തമാക്കണം, സത്യം പുറത്തു കൊണ്ടുവരണം എന്ന ആവശ്യം ശക്തമാവുന്നു. പ്രതികൾ എല്ലാവരും കരുവാരകുണ്ട് സ്വദേശികൾ എന്ന് പറയുന്ന പോലീസ് വാക്കുകളിൽ തന്നെ നിഗൂഢത ഉണ്ടെന്നതും വസ്തുതയാണ്.
-വി.കെ ബൈജു
Post Your Comments