മുംബൈ : സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ നടക്കാത്ത ആ ആഗ്രഹം മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ സാധിച്ചു നല്‍കുമെന്ന് ഓസ്‌ട്രേലിയന്‍ പേസ് ഇതിഹാസം ഗ്ലെന്‍ മക്ഗ്രാത്ത്. സച്ചിന് ഒരു ഫാസ്റ്റ് ബോളര്‍ ആകാനായിരുന്നു ആഗ്രഹം. അര്‍ജുന് സച്ചിനേക്കാള്‍ പൊക്കമില്ലേ. അത് അയാളെ സഹായിക്കും. അത് കാണാന്‍ നല്ലതാകും. കളിയോട് അവര്‍ക്ക് ആ സ്‌നേഹമുണ്ട്.ഫാസ്റ്റ് ബോളര്‍ ആകാന്‍ സച്ചിന്‍ എക്കാലവും ആഗ്രഹിച്ചിരുന്നു. അര്‍ജുന്‍ ഇതുവരെ ബോള്‍ ചെയ്യുന്നത് താന്‍ കണ്ടിട്ടില്ല. പക്ഷെ അവന്‍ തീര്‍ച്ചയായും നന്നായി ചെയ്യുന്നുണ്ടാകും” മക്ഗ്രാത്ത് പറഞ്ഞു.
പേസ് ഫൗണ്ടേഷനില്‍ യുവതാരങ്ങള്‍ക്ക് ബൗളിങ് ഉപദേശങ്ങള്‍ നല്‍കാനെത്തിയതാണ് മക്ഗ്രാത്ത്. ലോര്‍ഡ്‌സില്‍ മിക്ക ടീമുകളുടെയും പരിശീലന പങ്കാളിയാണ് അര്‍ജുന്‍. ഈ മാസമാദ്യം ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലനത്തില്‍ അര്‍ജുനുമുണ്ടായിരുന്നു. ഇംഗ്ലീഷ് താരങ്ങള്‍ക്ക് പന്തെറിഞ്ഞു കൊടുക്കലായിരുന്നു അര്‍ജുന്റെ ജോലി.
പതിനേഴുകാരന്റെ യോര്‍ക്കറേറ്റ് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍സ്‌റ്റോവിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലനത്തിലായിരുന്നു ഇംഗ്ലീഷ് ടീം. അര്‍ജ്ജുനെറിഞ്ഞ ആദ്യ പന്ത് ബാറ്റ്‌സ്മാന്റെ കാലില്‍ കൊള്ളുകയായിരുന്നു. പരിക്ക് ഗുരുതരമായിരുന്നില്ല. ഉടന്‍ തന്നെ കാല്‍ കംപ്രഷന്‍ യൂണിറ്റില്‍ വെച്ചു. മുടന്തിയാണ് ജോണി ക്രീസ് വിട്ടത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ബെയര്‍സ്റ്റോ ഇറങ്ങുകയും ചെയ്തു.
Post Your Comments