മരുന്ന് നിര്‍മ്മാണ കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടുന്ന ഡോക്ടര്‍മാരെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിരീക്ഷിക്കുന്നു. പല ഡോക്ടര്‍മാരും മരുന്ന് കമ്പനികളുടെ സമ്മാനങ്ങള്‍ കൈപ്പറ്റുന്നുണ്ടെന്നും ചില കമ്പനികളുടെ മരുന്നുകള്‍ മാത്രമാണ് കുറിച്ച് നല്‍കുന്നതെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നടപടി.
മരുന്ന് കുറിപ്പടിയില്‍ മരുന്നുകളുടെ ജനറിക് നാമം എഴുതണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ എല്ലാവരും ഈ നിര്‍ദ്ദേശം പാലിക്കുന്നില്ല. മരുന്ന് വില ഉയര്‍ത്തി കൊള്ള ലാഭമുണ്ടാക്കുന്ന വന്‍കിട മരുന്ന് കമ്പനികളെ സഹായിക്കുന്ന നിലപാടാണ് ഭൂരിപക്ഷം ഡോക്ടര്‍മാരും തുടരുന്നത്. ഡോക്ടര്‍മാരും കുടുംബാംഗങ്ങളും മരുന്ന് കമ്പനികളില്‍ നിന്നും ആനുകൂല്യങ്ങള്‍ സ്വീകരിക്കരുതെന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗരേഖ. മരുന്ന് കമ്പനികളുടെ ചെലവില്‍ ഡോക്ടര്‍മാര്‍ വിദേശ യാത്രകള്‍ നടത്തുന്നുവെന്ന് കണ്ടെത്തിയാല്‍ രജിസ്ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുമെന്നും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു.
Post Your Comments