തൃശൂര്‍: മരുന്ന് വില്‍പനയുടെ മറവില്‍ ലഹരി മരുന്ന് കച്ചവടം ചെയ്ത മെഡിക്കല്‍ റെപ്രസന്റേറ്റീവ് എക്‌സൈസിന്റെ പിടിയില്‍. പെരിങ്ങണ്ടൂര്‍ സ്വദേശി മിഥുന്‍ (24) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും രണ്ട് കിലോ കഞ്ചാവും രണ്ട് ഗ്രാം എംഡിഎംഎയും കണ്ടെടുത്തു. മധ്യമേഖല എക്സൈസ് കമ്മീഷണര്‍ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന. തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പരിസരത്തു നിന്നുമാണ് മിഥുന്‍ പിടിയിലായത്.
Read Also: ഡ്യൂട്ടി സമയത്ത് സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്തു: സർക്കാർ ഡോക്ടർക്കെതിരെ നടപടി
എക്സൈസ് കമ്മീഷണര്‍ സ്‌ക്വാഡും കൊലഴി റേഞ്ചും തൃശ്ശൂര്‍ സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തിയത്. മിഥുന്‍ വന്‍തോതില്‍ കഞ്ചാവും എംഡിഎംഎയും ശേഖരിച്ചു ചെറിയ പൊതികള്‍ ആക്കി വില്‍പന നടത്തി വരികയായിരുന്നുവെന്ന് എക്‌സൈസ് അറിയിച്ചു. മെഡിക്കല്‍ റെപ്രസന്റേറ്റീവ് ജോലിയുടെ മറവില്‍ മരുന്ന് എന്ന വ്യാജേനയാണ് പ്രതി മയക്കുമരുന്ന് ആവശ്യകാര്‍ക്ക് വിതരണം ചെയ്തിരുന്നത്. കഞ്ചാവ് തമിഴ്‌നാട്ടില്‍ നിന്നും എംഡിഎംഎ ബെംഗളൂരുവില്‍ നിന്നുമാണ് വാങ്ങിയതെന്ന് പ്രതി സമ്മതിച്ചതായും എക്‌സൈസ് അറിയിച്ചു.
Post Your Comments