സിനിമാ പ്രേമികള്‍ക്കും സംഗീത പ്രേമികള്‍ക്കും ഒരുപോലെ ഇഷ്ടമുള്ള രണ്ടുപേരാണ് മലയാളത്തിന്റെ ഗാനഗന്ധര്വ്വന് യേശുദാസും എസ്പിബിയെന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന എസ്പി ബാലസുബ്രഹ്മണ്യവും. 25 വര്‍ഷങ്ങള്‍ക്ക് ശേഷം യേശുദാസും എസ്പി ബാലസുബ്രഹ്മണ്യവും ഒന്നിച്ച് ഒരു സിനിമയ്ക്കായി പാടുന്നു. എം എ നിഷാദ് സംവിധാനം ചെയ്യുന്ന കിണറിന് വേണ്ടിയാണ് ഗാനഗന്ധര്‍വനും എസ്പിബിയും വീണ്ടുമൊന്നിക്കുന്നത്.
എം ജയചന്ദ്രന്റെ സംഗീതത്തില്‍ തമിഴും മലയാളവും ഇടകലര്‍ന്നുള്ള ഒരു പാട്ടുമായാണ് ഇരുവരും വീണ്ടും എത്തുന്നത് .
25 വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ രജനീകാന്തും മമ്മൂട്ടിയും ഒന്നിച്ച ദളപതിക്ക് വേണ്ടിയാണ് ഇതിന് മുന്‍പ് ഇരുവരും ഒന്നിച്ചത്. ഇളയരാജയായിരുന്നു ചിത്രത്തിന് സംഗീതം നല്‍കിയത്. കാട്ടുക്കുയില് മനസ്സുക്കുള്ളെ എന്നു തുടങ്ങുന്ന ദളപതിയിലെ ഗാനം ഇപ്പോഴും ഹിറ്റാണ്.
കിണര്‍ എന്ന പേരില്‍ മലയാളത്തിലും കേണി എന്ന പേരില്‍ തമിഴിലും ഒരുക്കുന്ന ചിത്രം സെപ്തംബറില്‍ പ്രദര്‍ശനത്തിനെത്തും. ജലക്ഷാമവുമായി ബന്ധപ്പെട്ട പ്രശ്നം പറയുന്ന ചിത്രത്തില്‍ ജയപ്രദ, രേവതി, നാസര്‍, പശുപതി, ജോയ്മാത്യു, പാര്‍വ്വതി നമ്പ്യാര്‍, അര്‍ച്ചന തുടങ്ങി താരങ്ങള്‍ വേഷമിടുന്നു.
Post Your Comments