Latest NewsNewsIndia

പ്രശ്നങ്ങളുണ്ടാക്കുന്നതില്‍ വാട്സ് ആപ്പിനും പങ്ക് : എന്‍.ഐ.എ

ന്യൂഡല്‍ഹി: കാശ്മീരില്‍ നടക്കുന്ന ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ ഉപയോഗിക്കുന്നതായി ദേശീയ അന്വേഷണ ഏജന്‍സി. 5000 ത്തിലധികം അംഗങ്ങളുള്ള 28ഓളം വാട്സ് ആപ്പ് ഗ്രൂപ്പുകളുണ്ടെന്നും പാകിസ്ഥാന്‍കാരായ ജമാ അത് ഉദവ ഭീകരരാണ് ഇവ നിയന്ത്രിക്കുന്നതെന്നും എന്‍.ഐ.എ കണ്ടെത്തി.

ജമാ അത് ഉദവ അനുകൂല പോസ്റ്ററുകളും കാശ്മീരിലെ ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ദൃശ്യങ്ങളും മതപരമായ പോസ്റ്റുകളും ഈ ഗ്രൂപ്പുകള്‍ വഴി കൈമാറപ്പെടുന്നുണ്ട്. ഈയിടെ പിടിയിലായ ഏഴ് ഹുറിയത്ത് നേതാക്കളെ ചോദ്യം ചെയ്തതിലൂടെയാണ് ഇക്കാര്യങ്ങള്‍ എന്‍.ഐ.എ ക്ക് സ്ഥിരീകരിക്കാനായത്.

ഹുറിയത്ത് നേതാക്കളുടെ വീടുകളില്‍ കഴിഞ്ഞമാസം എന്‍.ഐ.എ റെയ്ഡ് നടത്തിയിരുന്നു. ഭീകരാക്രമണം നടത്തുന്നതിന് ഫണ്ടു ശേഖരണം നടത്തുന്നതായും ഫണ്ടുപയോഗിച്ചാണ് സുരക്ഷാ സേനയ്ക്കു നേരെ കല്ലെറിയുന്നതും പൊതുമുതല്‍ നശിപ്പിക്കുന്നതെന്നും അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button