തൃശൂര്‍: മുടി നീട്ടിയതിനും പെണ്‍കുട്ടിയോട് സംസാരിച്ചതിനും പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച് മരണത്തിനു കാരണമായ പോലീസ് ഭീകരതക്കെതിരെ ജീവിച്ചിരിക്കുന്ന വിനായകന്മാർ ഒന്നിക്കുന്നു. കേരളത്തിലെ ഫ്രീക്കന്മാരെ ഒന്നിച്ചു ചേർത്തു ഊരാളി ബാന്‍ഡിലെ കലാകാരന്മാർ സംഘടിപ്പിക്കുന്ന പ്രതിഷേധ മനുഷ്യ ചങ്ങല ഈ വരുന്ന ശനിയാഴ്ച തൃശൂരിൽ നടക്കുകയാണ്.ശനിയാഴ്ച മൂന്നുമണിക്ക് തൃശൂരില്‍ മുടി നീട്ടിയവരും താടി വളര്‍ത്തിയവരും മുടി വടിച്ചവരും സ്റ്റൈലൈസ് ചെയ്തവരും ട്രാന്‍സ് ജെന്‍ഡേഴ്സും അടക്കം നിരവധിപേർ വിനായകന് വേണ്ടി പാടാൻ എത്തും.
വിനായകിന് മര്‍ദനമേറ്റ ദിവസം പാവറട്ടി പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ പൊലീസുകാരെയും സര്‍വിസില്‍ നിന്ന് പിരിച്ചുവിടുക, ജാതീയ വിവേചനങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. വിനായകനെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമ പ്രകാരം കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
Post Your Comments