കൊല്‍ക്കത്ത: അമ്മ ഉപേക്ഷിച്ചുപോയ പിഞ്ചുകുഞ്ഞിന് കാവലിരുന്നത് തെരുവുനായ്ക്കള്‍. മണിക്കൂറുകളോളമാണ് തെരുവ്നായ്ക്കള്‍ ആറ്മാസം പ്രായമുളള കുട്ടിക്കറികില് കാവലിരുന്നത്. ആള്‍ത്തിരക്കേറിയ ബംഗാളിലെ സ്റ്റേഷനിലെ ബെഞ്ചിലാണ് കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
എന്നാല്‍ യാത്രക്കാര്‍ ആരും തന്നെ കുട്ടിയെ തിരിഞ്ഞുനോക്കിയില്ല. സ്ത്രീകളും പുരുഷന്മാരും അടക്കം നൂറുകണക്കിന് പേര് കുട്ടിയുടെ സമീപത്ത് കൂടി പോയെങ്കിലും കുട്ടിയെ എടുത്തില്ല. സമീപത്തായി പകുതി പാലുളള കുപ്പിയും ചില വസ്ത്രങ്ങളും ഉണ്ടായിരുന്നു. കുട്ടിയെ സംരക്ഷിച്ച് ചുറ്റും കൂടിയ നായ്ക്കള്‍ മണിക്കൂറുകള്‍ അങ്ങനെ തുടര്‍ന്നു.
സംഭവം ശ്രദ്ധയില്‍ പെട്ട ഒരു ആര്‍പിഎഫ് ഉദ്യോഗസ്ഥനാണ് സംഭവം പോലീസിനെ അറിയിച്ചത്. ആശുപത്രിയിലെത്തിച്ച കുട്ടിയെ ചികിത്സയ്ക്ക് ശേഷം ചൈല്‍ഡ് ലൈനില്‍ പ്രവേശിപ്പിച്ചു.
Post Your Comments