Latest NewsNewsIndia

വിഘടനവാദി നേതാവ്​ ഷാബിര്‍ അഹമ്മദ്​ ഷായെ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: തീവ്രവാദത്തിന്​ പണം കണ്ടെത്തുന്നതിനായി​​ കള്ളപ്പണം വെളുപ്പി​ച്ചെന്ന കേസില്‍ കശ്​മീരി വിഘടനവാദി നേതാവ്​ ഷാബിര്‍ അഹമ്മദ്​ ഷായെ എന്‍ഫോഴ്​സ്​മെന്റ്​ ഡയറക്​ടറേറ്റ്​ അറസ്​റ്റ്​ ​ചെയ്​തു. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടുകൂടി ശ്രീനഗറിലെ വീട്ടില്‍ നിന്നാണ്​ അറസ്​റ്റ്​ ചെയ്​തത്​.

അന്വേഷണവുമായി ബന്ധപ്പെട്ട്​ ഹുറിയത്ത്​ നേതാവ്​ സയ്യിദ്​ അലി ഷാ ഗീലാനിയുടെ മരുമകന്‍ അല്‍താഫ്​ അഹമ്മദ്​ ഷാ അടക്കം ഏഴു വിഘടനവാദി നേതാക്കളെ എന്‍.​ഐ.എ അറസ്​റ്റ്​ ചെയ്തതിന് തൊട്ട് പിറകെയാണ്​ ഷാബിര്‍ അഹമ്മദ്​ ഷായുടെ അറസ്​റ്റ്​. നിരവധി തവണ ​സമന്‍സ്​ അയച്ചിട്ടും മറുപടി നല്‍കാന്‍ ഷാ തയ്യാറായിരുന്നില്ല. തുടര്‍ന്ന്​ ഡല്‍ഹി കോടതി ജാമ്യമില്ലാ വാറന്‍റ്​ പുറപ്പെടുവിക്കുകയായിരുന്നു.

എന്നാല്‍ രാഷ്​ട്രീയ പ്രേരിതമായ കേസാണിതെന്ന്‍​ ഷാബിര്‍ അഹമ്മദ്​ ഷാ പ്രതികരിച്ചു. ഷാബിര്‍ അഹമ്മദിനെ ഇന്ന്​ ഡല്‍ഹി കോടതിയില്‍ ഹാജരാക്കും. 2.25കോടി രൂപ ഹവാല പണമിടപാടു വഴി ഷാബിര്‍ അഹമ്മദ്​ ഷാക്ക്​ കൈമാറിയെന്ന്​ ആരോപിച്ച്‌​ മുഹമ്മദ്​ അസ്​ലം വാനിയെ അറസ്​റ്റു ചെയ്​തപ്പോള്‍ തന്നെയാണ്​ ഷാബിറിനെതിരെയും കേസ്​ എടുത്തത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button