തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന സഹപ്രവര്‍ത്തകയുടെ പരാതിയില്‍ ദൃശ്യമാധ്യമപ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. മലയാളം ചാനലിലെ മാധ്യമ പ്രവർത്തകനായ സീനിയര്‍ ന്യൂസ് എഡിറ്റര്‍ അമല്‍ വിഷ്ണുദാസ് ആണ് അറസ്റ്റിൽ ആയത്. അമല്‍ വിഷ്ണുദാസിനെ ചാനലില്‍ നിന്ന് സസ്പെന്റ് ചെയ്തുവെന്നും പരാതിക്കാരിയെ എല്ലാ അര്‍ത്ഥത്തിലും പിന്തുണയ്ക്കുമെന്നും ചാനല്‍ മാനേജ്മെന്റ് അറിയിച്ചു. വഞ്ചിയൂര്‍ പൊലീസാണ് അമലിനെ അറസ്റ്റ് ചെയ്തത്. കൈരളി ടിവിയില്‍ നിന്ന് മാതൃഭൂമി ന്യൂസിലെത്തിയ യുവതിയാണ് പരാതിക്കാരി.
വിവാഹ വാഗ്ദാനം നല്കി തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് ചാനലിലെ അസിസ്റ്റന്റ് പ്രൊഡ്യൂസര്‍ ആയ യുവതി നല്കിയ പരാതിയിലാണ് അറസ്റ്റ്. ഇക്കാര്യം കാണിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ആണ് യുവതി പരാതി നല്‍കിയത്. ഭാര്യയുമായുള്ള ഡിവോഴ്സ് കിട്ടിയാലുടന്‍ തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്നും യുവതി പറയുന്നു. തുടര്‍ന്ന് രാത്രി ഷിഫ്റ്റിലടക്കം നിരന്തരം ഫോണ്‍സെക്സ് പതിവാക്കുകയും ഓഫീസിലും ലിഫ്റ്റിലും കാറിലും ഒക്കെവെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ആയിരുന്നു വെന്ന് യുവതി പരാതിയില്‍ പറയുന്നു.
ഇയാള്‍ ഭാര്യയെന്ന നിലക്കാണ് തന്നോട് പെരുമാറിയിരുന്നതെന്നും പിതാവിന്റെ ചികില്സക്കെന്ന് പറഞ്ഞ് പലപ്പോഴും പണം വാങ്ങിയിരുന്നതായും പരാതിയില്‍ പറയുന്നു.എന്നാല്‍ ഇയാള്‍ ഡിവോഴ്സിന് ശേഷം തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുകയായിരുന്നു വെന്നും നേരിൽ കണ്ടു സംസാരിച്ചപ്പോൾ പല സ്ത്രീകളുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്നും 48 വയസ്സുള്ള ഒരു സ്ത്രീയുമായി ഒരുവര്‍ഷത്തിലേറെയായി ലൈംഗിക ബന്ധമുണ്ടെന്നും പറഞ്ഞുവെന്നും പരാതിയിൽ പറയുന്നു.
Post Your Comments