Latest NewsNewsIndia

അഭിഭാഷക സ്ഥാനത്ത് നിന്നും മലാനി പിന്മാറി; കേജ്‌രിവാൾ ഊരാക്കുടുക്കിൽ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അഭിഭാഷക സ്ഥാനത്ത് നിന്ന് രാംജിത്ത് മലാനി പിന്മാറി. കേജ്‌രിവാളിനെതിരെ ജെയ്റ്റ്ലി നൽകിയ മാനനഷ്ടക്കേസ് വാദിച്ചിരുന്നത് മലാനിയാണ്. ഈ കേസിൽ നിന്നാണ് മലാനി പിന്മാറിയിരിക്കുന്നത്. ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ അഴിമതിക്കേസിൽ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് പങ്കുണ്ടെന്ന് കേജ്‌രിവാൾ ആരോപിച്ചതിനെ തുടർന്ന് അരുൺജെയ്റ്റ്ലി മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. തുടർന്ന് നഷ്ടപരിഹാരമായി 10 കോടി രൂപ ആവശ്യപ്പെടുകയും ചെയ്‌തു.

വിചാരണക്കിടയിൽ കേന്ദ്രമന്ത്രിയായ അരുൺ ജെയ്റ്റ്ലിയെ ക്രിമനൽ എന്ന് അഭിഭാഷകൻ മലാനി വിളിച്ചിരുന്നു. എന്നാൽ ഇത് കേജ്‌രിവാളിന്റെ പ്രേരണയെ തുടർന്നാണെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു മാന നഷ്ടക്കേസു കൂടി ജെയ്റ്റ്‌ലി ഫയൽ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button