Latest NewsIndia

സ്വാകര്യത മൗലികാവകാശമാണോ എന്ന ഹർജി ; നിലപാട് വ്യകത്മാക്കി സുപ്രീം കോടതി

ന്യൂ ഡല്‍ഹി ; സമൂഹത്തിലെ ഉന്നതരെ ബാധിക്കുന്നതല്ല സ്വകാര്യതയെന്ന് സുപ്രീം കോടതി. തോന്നലിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കനാവില്ലെന്നും ഭരണഘടന ബെഞ്ച്‌ പരാമർശിച്ചു.

സ്വകാര്യതയ്ക്കു പരിധികളുണ്ടെന്ന നിലപാട് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു. സ്വകാര്യതയ്ക്കുള്ള അവകാശം പരമമല്ലെന്നും ,അവകാശത്തിന് പരിധിയുണ്ടെന്നും കേന്ദ്ര സർക്കാർ കോടിതിയിൽ പറഞ്ഞു.

അതോടൊപ്പം തന്നെ സ്വകാര്യത മൗലികാവകാശമല്ലെന്നുള്ള കേന്ദ്രസർക്കാർ നിലപാടിന് എതിരെ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് കർണാടക, പുതുച്ചേരി, പശ്ചിമബംഗാൾ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ സുപ്രീം കോടതിയെ സമീപിച്ചു. സ്വകാര്യത മൗലികാവകാശമാണ് ഇക്കാര്യത്തിൽ സന്തുലനം കൊണ്ടുവരണമെന്നും സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button