ആന്റി ഓക്‌സിഡന്റുകളാല്‍ സംപുഷ്ടവുമാണ് പപ്പായ. തിളങ്ങുന്ന സ്‌കിന്‍ പ്രദാനം ചെയ്യുന്നതിനാല്‍ പപ്പായ സ്ത്രീകള്‍ക്കു പ്രിയപ്പെട്ട പഴവുമാണ്. വിറ്റാമിന്‍ എ.യും പപെയ്ന്‍ എന്‍സൈമും ധാരാളം ഉള്ളതിനാല്‍ പപ്പായ മൃതകോശങ്ങളെയും നിര്‍ജീവ പ്രോട്ടീനുകളെയും നീക്കം ചെയ്യാന്‍ സഹായിക്കുന്നു. അതുവഴി സ്‌കിന്നിലെ പുനരുജ്ജീവിപ്പിക്കുന്നു. സ്‌കിന്നിനെ ജലാംശം നിറഞ്ഞതായി നിലനിര്‍ത്താനും സഹായിക്കുന്നു. പഴുത്ത പപ്പായ അല്പം തേനുമായി യോജിപ്പിച്ച് പെയ്സ്റ്റ് രൂപത്തിലാക്കുക. പതുക്കെ മുഖത്തും കഴുത്തിലും ഇതു പുരട്ടുക. 20 മിനുറ്റിനുശേഷം കഴുകിക്കളയാം.
പപ്പായയിലെ പോഷകാംശങ്ങള്‍ കഷണ്ടി തടയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആഴ്ചയില്‍ മൂന്നുതവണയെങ്കിലും ഈ പഴം കഴിക്കുന്നത് മുടിയുടെ കട്ടികുറയുന്നത് കുറയ്ക്കും. പപ്പായ അടങ്ങിയ ഹെയര്‍മാസ്‌കുകള്‍ വരണ്ട തലയോട്ടിയെ ചികിത്സിക്കും. വേവിക്കാത്ത പപ്പായയുടെ കുരുക്കള്‍ കളഞ്ഞശേഷം തൈരുമായി യോജിപ്പിക്കുക. മുപ്പതുമിനിറ്റ് ഇതു തലയില്‍ പുരട്ടിയശേഷം കഴുകി കളയാം.
Post Your Comments