
ബീഹാര്‍: കഴിഞ്ഞ ദിവസങ്ങളായി വന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മഹാസഖ്യം പിളരാതിരിക്കാനും പരമാവധി ശ്രമിച്ചിരുന്നുവെന്ന് നിതീഷ് കുമാര്‍. ഇനി തനിക്ക് ഭരണത്തില്‍ തുടരാനാവില്ല. സഖ്യകക്ഷിയായിരുന്നിട്ടും ഒരു മുഖ്യമന്ത്രിയെന്ന നിലയില്‍ എനിക്ക് ചെയ്യാവുന്നതൊക്കെ ചെയ്‌തെന്നും നിതീഷ് പറയുന്നു.
ഇനി എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാണാം. എന്നോട് സര്‍ക്കാരിനെ നയിക്കാന്‍ പറഞ്ഞത് ലാലു പ്രസാദ് യാദവാണ്. ഞാന്‍ ആരുടെയും രാജി ആവശ്യപ്പെട്ടിട്ടില്ല. ലാലുവിനോടും തേജസ്വി യാദവിനോടും പറഞ്ഞത് അഴിമതി ആരോപിച്ചവരുടെ മുന്നില്‍ അത് ഇല്ലെന്ന് തെളിയിച്ച് വരാനാണ്. അല്ലാതെ മറ്റൊന്നും താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും നിതീഷ് വ്യക്തമാക്കുന്നു.
കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനവും ബിനാമി ഭൂമി ഉടമകള്‍ക്കെതിരെയുള്ള നടപടിയും ഞാന്‍ പിന്തുണച്ചിരുന്നു. ഞാന്‍ എന്‍ഡിഎയെ പിന്തുണയ്ക്കുന്നുവെന്നാണ് പലരും വ്യാഖ്യാനിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഒഴിയുകയല്ലാതെ തന്റെ കയ്യില്‍ മറ്റൊരു മാര്‍ഗമില്ലെന്നും അദ്ദേഹം പറയുന്നു.
Post Your Comments