പാട്ന: ബിഹാര്‍ ഉപ മുഖ്യമന്ത്രി തേജസ്വി യാദവ് രാജിവെയ്ക്കില്ലെന്ന് ലാലുപ്രസാദ് യാദവ്. അഴിമതിക്കേസില്‍ ഉള്‍പ്പെട്ട തേജസ്വിയുടെ രാജി മുഖ്യമന്ത്രിയായ നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിട്ടില്ല. രാജി ആവശ്യപ്പെടുന്നവര്‍ മഹാസഖ്യത്തില്‍ വിള്ളല്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ലാലുപ്രസാദ് യാദവ് പറയുന്നു. അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ തേജസ്വിയുടെ രാജിക്ക് ജെഡിയുവിനുള്ളില്‍ മുറവിളി ഉയരുന്നുണ്ട്
മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിയായി നിതീഷ്കുമാറിനെ പ്രഖ്യാപിച്ചത് താനാണ്. നിതീഷ് അഞ്ച് വര്‍ഷം തികയ്ക്കുമെന്നും ലാലുപ്രസാദ് വ്യക്തമാക്കി. തേജസ്വി തന്റെ നിരപരാധിത്വം ആവശ്യമെങ്കില്‍ സിബിഐക്ക് മുന്നില്‍ തെളിയിക്കും. ജെഡിയുവിന് മുന്നില്‍ അത് തെളിയിക്കേണ്ട ആവശ്യമില്ലെന്നാണ് ആര്‍ജെഡിയുടെ വാദം.
Post Your Comments