പട്‌ന: ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിതീഷ് കുമാറിനെതിരെ വിമര്‍ശനവുമായി ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. മരിച്ചാലും ബിജെപി പക്ഷത്തേക്ക് പോകില്ലെന്ന് പറഞ്ഞയാളാണ് നിതീഷ്. നിതീഷിന്റെ ബിജെപിയുമായി ചേര്‍ന്നുള്ള ഭരണം തടയുമെന്നും ലാലു പറയുന്നു.
2009ലെ കൊലപാതകക്കേസില്‍ പ്രതിയാണ് നിതീഷെന്നും ലാലു ആരോപിച്ചു. കഴിഞ്ഞ ദിവസം ഫോണില്‍ സംസാരിച്ചിട്ടും രാജിക്കാര്യം സൂചിപ്പിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ബീഹാറില്‍ ജെഡിയു- ആര്‍ജെഡി- കോണ്‍ഗ്രസ് മഹാസഖ്യത്തിനായുള്ള ശ്രമം തുടരുമെന്നും ലാലു വ്യക്തമാക്കി. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ആഗ്രഹിക്കുന്നില്ല.
നിതീഷ് കുമാറോ തേജസ്വി യാദവോ അല്ലാതെ ആര്‍ക്കുവേണമെങ്കിലും മുഖ്യമന്ത്രിയാകാമെന്നും ലാലു കൂട്ടിച്ചേര്‍ത്തു. അഴിമതി ആരോപണം നേരിടുന്ന ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജിവെക്കില്ലെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് വ്യക്തമാക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിസ്ഥാനം നിതീഷ്‌കുമാര്‍ രാജിവെച്ചതെന്നാണ് പറയുന്നത്.
Post Your Comments