ജിയോവിന്റെ സൗജന്യ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് തിരിച്ചടി. ജിയോ ഫോണില്‍ വാട്സ് ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്. വാട്സ്ആപ്പ് പിന്നീട് ഉള്‍പ്പെടുത്തുമെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും ജിയോ ചാറ്റ് ആപ്ലിക്കേഷന്‍ ഇതിലൂടെ പരിചയപ്പെടുത്താനാണ് കമ്പനിയുടെ ലക്ഷ്യം.
പുതുതായി തുടങ്ങുന്ന ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഫ്രീയായി വോയ്സ് കോളുകളും മെസേജും ആഗസ്റ്റ് 15 മുതല്‍ 153 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡേറ്റ നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഫോണിന്റെ ബുക്കിംഗ് സൗകര്യം ആഗസ്റ്റ് 24 മുതല്‍ വെബ്സൈറ്റില്‍ ആരംഭിക്കുമെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നത്.
ലോക ടെലികോം ചരിത്രത്തിലെ ആദ്യ സൗജന്യ 4ജി സ്മാര്‍ട്ട് ഫോണ്‍ എന്ന പേരില്‍ ജൂലായ് 21നാണ് റിലയന്‍സ് പുതിയ ഫോണ്‍ അവതരിപ്പിച്ചത്. സൗജന്യമായി നല്‍കുമെന്ന് പറയുന്നുണ്ടെങ്കിലും ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്ന നിലയില്‍ 1500 രൂപ നല്‍കണം. ഇത് മൂന്ന് വര്‍ഷത്തിന് ശേഷം തിരിച്ചു നല്‍കുകയും ചെയ്യും.
Post Your Comments