Latest NewsTechnology

ഫേസ്ബുക്ക് ചാറ്റുകൾ ഡൗൺലോഡ് ചെയ്‌ത്‌ സൂക്ഷിക്കാം; എങ്ങനെയാണെന്നല്ലേ

ഫേസ്ബുക്കിൽ ഒരാളോട് ചാറ്റ് ചെയ്‌തതിൽ നിന്ന് എന്തെങ്കിലും വിവരം വേണമെങ്കിൽ അത് സേവ് ചെയ്‌ത്‌ വെക്കാൻ ഓപ്‌ഷൻ ഒന്നും ഇല്ല. സംഭാഷണങ്ങൾ അടക്കമുള്ള വിവരങ്ങൾ സേവ് ചെയ്‌ത്‌ വെക്കുകയാണ് ഒരേ ഒരു പോംവഴി. ഫേസ്ബുക്കിലെ വിവരങ്ങൾ സേവ് ചെയ്യാനുള്ള വഴി നോക്കാം. ഫേസ്ബുക്കിലെ ജനറല്‍ സെറ്റിംഗ്സ് ഓപ്ഷന്‍ എടുക്കുക. ഈ പേജില്‍ ജനറല്‍ അക്കൗണ്ട് സെറ്റിംഗ്സ് ഓപ്ഷനില്‍ ഏറ്റവും താഴെയായി ‘Download a copy of your Facebook data’ എന്ന് കാണാം. ഇതില്‍ നിങ്ങള്‍ ഫേസ്ബുക്ക് തുടങ്ങിയ കാലം മുതല്‍ക്കുള്ള എല്ലാ വിവരങ്ങളും ഉണ്ടാവും. ഇതില്‍ ക്ലിക്ക് ചെയ്‌താല്‍ എല്ലാ വിവരങ്ങളും ഡൗൺലോഡ് ആകും.

ഉടനെ ഒരു പുതിയ പേജ് തുറന്നു വരും. ഇതില്‍ “Download Archive“ എന്നൊരു ബട്ടണിൽ ക്ലിക്ക് ചെയ്യണം. തുടർന്ന് വിവരങ്ങൾ മുഴുവനും ശേഖരിച്ചു കഴിഞ്ഞാല്‍ എല്ലാ വിവരങ്ങളും ശേഖരിച്ചു വച്ചിരിക്കുന്ന ലിങ്ക് നിങ്ങളുടെ ഇന്‍ബോക്സില്‍ അയക്കുമെന്ന് ഫേസ്ബുക്ക് അറിയിക്കും.ഇന്‍ബോക്സില്‍ ഈ ആര്‍ക്കൈവ് ലിങ്ക് വരുമ്പോള്‍ അതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ‘Start My Archive’ എന്നൊരു ബട്ടണ്‍ കാണാം. ഇത് ക്ലിക്ക് ചെയ്യുക. ഈ സമയത്ത് ഫേസ്ബുക്ക് നിങ്ങളുടെ പാസ്സ്‌വേര്‍ഡ്‌ തുടങ്ങിയ വിവരങ്ങള്‍ വീണ്ടും ചോദിക്കും. ഇത് നല്‍കിക്കഴിഞ്ഞാല്‍ ഉടനെ ഡൌണ്‍ലോഡ് തുടങ്ങും. എല്ലാ വിവരങ്ങളും സിപ് ഫയലില്‍ ഉടനെ ഡൌണ്‍ലോഡ് ചെയ്യപ്പെടും. ആവശ്യമുള്ളപ്പോൾ പിന്നീട് ഈ വിവരങ്ങൾ ഉപയോഗിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button