Latest NewsNewsIndia

ഒരു ലക്ഷം രൂപ സമ്മാനവുമായി ലോഗോ മത്സരം

ന്യൂഡൽഹി: ഒരു ലക്ഷം രൂപ സമ്മാനവുമായി ലോഗോ മത്സരം. ദൂരദർശനാണ് പുതിയ ലോഗോ മത്സരം നടത്തുന്നത്. 1959 മുതൽ ഉപയോഗിക്കുന്ന കണ്ണിന്റെ രൂപത്തിലുള്ള ദൂരദർശന്റെ ലോഗോയിൽ മാറ്റം വരുത്തുന്നു. ചാനലിന്റെ അവതരണത്തിൽ യുവാക്കൾക്ക് ഇഷ്ടപെടുന്ന രീതിയിൽ പുതുമ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.

മികച്ച ലോഗോ ഡിസൈൻ നിർദേശിക്കുന്നവർക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക. ഒരേസമയം ഗൃഹാതുരത്വവും പുതിയ കാലത്തിന്റെ അഭിലാഷങ്ങളും പ്രതിഫലിപ്പിക്കുന്നതാകണം ലോഗോ. ഓഗസ്റ്റ് 31 നാണ് ലോഗോ സമർപ്പിക്കുന്നതിന് അവസാന തിയതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button