KeralaLatest News

മീനാക്ഷിയോട് ദിലീപ് ഫോണില്‍ പറഞ്ഞത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആലുവ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് മകള്‍ മീനാക്ഷിയോട് ഫോണിലൂടെ സംസാരിച്ചു. അടുത്തമാസം എട്ടാം തീയതിവരെയാണ് ദിലീപിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. അടുത്ത ബന്ധുക്കള്‍ക്കും മറ്റും ദിലീപിനെ സന്ദര്‍ശിക്കാമെങ്കിലും സഹോദരനും അളിയനും മാത്രമാണ് ജയിലില്‍ എത്തിയത്.

സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് കാവ്യയും മീനാക്ഷിയും ജയിലില്‍ സന്ദര്‍ശനം നടത്തിയിട്ടില്ല. അതേസമയം, ഇരുവരുമായി ദിലീപ് ഫോണില്‍ സംസാരിക്കുന്നുണ്ട്. ചൊവ്വാഴ്ച വീട്ടില്‍നിന്നും ദിലീപിന് ഫോണ്‍കോള്‍ വന്നു. ദിലീപിന്റെ അമ്മയും മകള്‍ മീനാക്ഷിയുമാണ് ഫോണ്‍ വിളിച്ചത്. തന്റെ അവസ്ഥയെക്കുറിച്ചോര്‍ത്ത് മീനൂട്ടി വിഷമിക്കരുതെന്ന് ദിലീപ് ഫോണിലൂടെ പറഞ്ഞു.

പഠനത്തില്‍ ശ്രദ്ധിക്കണമെന്നും അച്ഛന്‍ പറഞ്ഞു. ദിലീപിന് ഉടന്‍ തന്നെ ജാമ്യം ലഭിക്കുമെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പ്രതീക്ഷിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button