ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് രാജിവെച്ച ബിഹാര്‍ മുഖമന്ത്രിയായ നിതീഷ് കുമാറിനെ പിന്തുണയ്ക്കാന്‍ ബിജെപി തീരുമാനിച്ചത്. ഇതോടെ ബിഹാറില്‍ ജെഡിയു – ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്നാണ് കരുതുന്നത്. 53 അംഗങ്ങളുടെ പിന്തുണയുള്ള ബിജെപി തുണച്ചാല്‍ വീണ്ടും നിതീഷ് കുമാറിനു സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയും. ഇതോടെ നിതീഷ് കുമാര്‍ വീണ്ടും അധികാരത്തില്‍ എത്തും.
243 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 122 അംഗബലമാണ്. ജെഡിയു 71 അംഗങ്ങളുണ്ട്. അതേസമയം ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയാണ് ബിഹാറിലെ ഏറ്റവും വലിയ കക്ഷി. 80 സീറ്റുകളാണ് അവര്‍ക്ക് ബിഹാര്‍ നിയമസഭയിലുള്ളത്. അഴിമതി ആരോപണത്തെ തുടര്‍ന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലുവിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കണെമെന്നു നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് തേജസ്വി യാദവ് നിരസിച്ചു. ഇതാണ് നിതീഷ് കുമാര്‍ രാജിവയ്ക്കാനുള്ള കാരണം
Post Your Comments