രാജിവച്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വീണ്ടും അധികാരത്തിലേക്ക്. ബിജെപി പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കും. വൈകിട്ട് അഞ്ചിനാണ് സത്യപ്രതിജ്ഞ. ഇതോടെ ജെഡിയു -ബിജെപി സഖ്യം ഇനി ബിഹാര്‍ ഭരിക്കും. 53 അംഗങ്ങളുടെ പിന്തുണയുള്ള ബിജെപിയാണ് നിതീഷിന്റെ പുതിയ സഖ്യകക്ഷി.
243 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 122 അംഗബലമാണ്. ജെഡിയു 71 അംഗങ്ങളുണ്ട്. അതേസമയം ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയാണ് ബിഹാറിലെ ഏറ്റവും വലിയ കക്ഷി. 80 സീറ്റുകളാണ് അവര്‍ക്ക് ബിഹാര്‍ നിയമസഭയിലുള്ളത്. അഴിമതി ആരോപണത്തെ തുടര്‍ന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലുവിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കണെമെന്നു നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് തേജസ്വി യാദവ് നിരസിച്ചു. ഇതാണ് നിതീഷ് കുമാര്‍ രാജിവയ്ക്കാനുള്ള കാരണം
Post Your Comments