ന്യൂഡൽഹി: അതിർത്തിയിലെ കടന്നു കയറ്റത്തിൽ നിന്ന് ചൈനീസ് സൈന്യം പിൻമാറി നയതന്ത്ര തലത്തിലും വ്യാപാര മേഖലയിലുമുള്ള ബന്ധം നിലനിർത്തണമെന്ന ആവശ്യവുമായി ബാബ രാംദേവ്. അതിർത്തി തർക്കത്തിൽ നിന്ന് ചൈന പിന്മാറണം. ഇന്ത്യക്കാർ ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കുകയാണെങ്കിൽ ചൈന ഇന്ത്യക്ക് മുന്നിൽ മുട്ടുകുത്തുമെന്നും ബാബ രാംദേവ് വ്യക്തമാക്കി.
ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ബ്രിക്സ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ബീജിങ്ങിലേക്ക് പോയതിന് പിന്നാലെയാണ് രാംദേവ് പ്രതികരിച്ചത്. ജൂലൈ 27 മുതൽ 28 വരെയാണ് ബ്രിക്സ് സമ്മേളനം.
Post Your Comments