Latest NewsNewsIndia

കളി പരിശീലനത്തിനിടെ സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് വിദ്യാര്‍ഥിനി വീണു മരിച്ചു

ജയ്പുർ:കളി പരിശീലനത്തിനിടെ സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് വിദ്യാര്‍ഥിനി വീണു മരിച്ചു. ഞാണിന്‍മേല്‍ കളി പരിശീലിക്കുന്നതിനിടെയാണ് ഈ ദാരുണാന്ത്യം. സ്‌കൂളില്‍ കുട്ടികളെ കുന്നു കയറ്റവും കമ്പ നടത്തവും പരിശീലിപ്പിക്കാനെത്തിയ ആളുടെ മകളാണ് മരിച്ചത്.

ഈ ദാരുണ സംഭവം നടന്നത് ജയ്പുര്‍ ഇന്റര്‍നാഷണല്‍ കോളേജ് ഓഫ് ഗേള്‍സിലാണ്. അദിതി ഞാണിനു മുകളില്‍ മറ്റൊരു പെണ്‍കുട്ടി പരിശീലനം നേടുന്നത് നോക്കി കാണുകയായിരുന്നു. ഏന്തി വലിഞ്ഞു നോക്കുന്നതിനിടെ ബാലന്‍സ് തെറ്റി താഴേക്ക് വീഴുകയായിരുന്നു. പരിശീലനത്തിന്റെ ദൃശ്യങ്ങള്‍ പര്‍ത്തുകയായിരുന്ന വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണില്‍ അദിതി വീഴുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പതിഞ്ഞിട്ടുണ്ട്.

അദിതിയുടെ അച്ഛന്‍ സുനില്‍ സംഘി ജയ്പുരിലെ മൗണ്ടനെയ്‌റിങ്ങ് അക്കാദമിയിലാണ് ജോലി ചെയ്യുന്നത്. സുനിൽ മകൾ പഠിക്കുന്ന സ്കൂളിലെ പെൺകുട്ടികളെ സാഹസികത പരിശീലിപ്പിക്കാൻ എത്തിയതായിരുന്നു. പെണ്‍കുട്ടി വീണത് ആറു നില കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നാണ്. തന്റെ ഊഴം പൂര്‍ത്തിയാക്കിയ ശേഷം മറ്റ് കുട്ടികളുടെ പരിശീലനം നോക്കി കാണുകയായിരുന്നു അദിതി എന്നാണ് സുനില്‍ സംഘി പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button