തിരുവനന്തപുരം : ഇറച്ചിക്കോഴി വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്. തമിഴ്‌നാട്ടിലെ ഇറച്ചിക്കോഴികള്‍ക്കിടയില്‍ പക്ഷിപ്പനിയെ വെല്ലുന്ന മാരക വൈറസ് രോഗം സ്ഥിരീകരിച്ചു. രോഗ കാരണം വൈറസാണെന്ന് സ്ഥിരീകരിച്ചെങ്കിലും ഏത് തരത്തിലുള്ള വൈറസാണെന്നോ, ഇതിനെ എങ്ങനെ പ്രതിരോധിക്കാമെന്നോ തമിഴ്‌നാട് ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല. നേരത്തെ പക്ഷികളില്‍, പ്രത്യേകിച്ച് ഇറച്ചി കോഴികളില്‍ കണ്ടെത്തിയ രോഗങ്ങള്‍ മനുഷ്യന് വലിയ ഭീഷണി ഉയര്‍ത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെട്ട രോഗം മനുഷ്യ ശരീരത്തില്‍ നേരിട്ട് ബാധിക്കുന്നവയാണെന്ന് സംശയിക്കുന്നു. രണ്ടുവര്‍ഷം മുമ്പ് കോഴികളില്‍ കാണപ്പെട്ട പക്ഷിപ്പനി കോഴി കര്‍ഷകരുടെ നട്ടെല്ലൊടിച്ചിരുന്നു. മാര്‍ക്കറ്റില്‍ കിലോയ്ക്ക് ഇരുപത് രൂപവരെ കോഴി ഇറച്ചിക്ക് വില കുറഞ്ഞിരുന്നു.
കേരളത്തിലേയ്ക്ക് തമിഴ്‌നാട്ടില്‍ നിന്നാണ് ഇറച്ചിക്കോഴികളെ കൊണ്ടുവരുന്നത്. ഈ അവസരത്തില്‍ രോഗം ബാധിച്ച കോഴികളും കേരളത്തില്‍ എത്തിക്കുന്നുണ്ടെന്നാണ് വിവരം. ഇറച്ചിക്കോഴിയുടെ മാംസം തൊടുമ്പോഴും ഭക്ഷണമായി കഴിച്ചാലും ചൊറിച്ചിലും ശരീരത്തില്‍ കുമിളകള്‍ പോലെയുള്ള കുരുക്കള്‍ പ്രത്യക്ഷപ്പെടുമെന്നാണ് പറയുന്നത്. ഇതൊക്കെ മറച്ചുവച്ചാണ് കോഴി ലോബികളും കോഴിക്കടത്തുകാരും കേരളത്തിലേക്ക് അതിര്‍ത്തി കടത്തി ടണ്‍ കണക്കിന് കോഴികളെ കൊണ്ടുവരുന്നത്. ഇത്തരം കോഴികളെ കുറിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോഴികളില്‍ പ്രത്യക്ഷപ്പെട്ട മാരക രോഗത്തെ കുറിച്ചുള്ള മുന്നറിയിപ്പ് തമിഴ്‌നാട് സര്‍ക്കാര്‍ ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ കേരള സര്‍ക്കാര്‍ ഇതേവരെ ഇത് ഗൗരവത്തിലെടുക്കാനോ, രോഗം ബാധിച്ച കോഴികളുടെ ഇറക്കുമതി തടയാനോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല
Post Your Comments