ദുബായ്: ജൂലൈയില്‍ യുഎഇയില്‍ ചൂട് വളരെ കൂടുതലാണ്. ഇത് ലോകത്തെ ബോധിപ്പിക്കാന്‍ യുഎഇയിലെ താമസക്കാര്‍ പുതിയ മാര്‍ഗങ്ങള്‍ തേടുകയാണ്. തീരപ്രദേശങ്ങളില്‍ 47 ° സെഷ്യല്‍സും ഉള്‍പ്രദേശങ്ങളില്‍ 49 ° സെഷ്യല്‍സുമാണ് താപനില. ഈ സമയങ്ങളില്‍ 90%, മുതല്‍ 80% ഈര്‍പ്പം വരെയാകുമെന്നാണ് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ആന്‍ഡ് സീസ്‌മോളജി (എന്‍സിഎംഎസ്) പറയുന്നത്.സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ യുഎഇയിലെ ചൂടിന്റെ കാഠന്യം വ്യക്തമാക്കുന്നു. തെരുവില്‍ ഒരാള്‍ മുട്ട് പൊരിക്കുന്ന വീഡിയോണ് ചൂടിന്റെ കാഠന്യം കാട്ടിതരുന്നത്. ഫ്രെയിംഗ് പാന്‍ വെറും നിലത്തു വച്ചാണ് പാചകം. ഒരു മിനിട്ട് കൊണ്ട് മുട്ട് പൊരിക്കാന്‍ സാധിച്ചു. വ്യാഴാച്ച വരെ കനത്ത ചൂടായിരിക്കുമെന്നു എന്‍സിഎംഎസ് അധികൃതര്‍ അറിയിച്ചു.
Post Your Comments