അങ്കമാലി: ആലുവ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിനെ സുരക്ഷ പ്രശ്നങ്ങള്‍ മൂലം േകാടതിയില്‍ നേരിട്ട് ഹാജരാക്കാനാവില്ലെന്ന് പൊലീസ്.
സുരക്ഷാഭീഷണി നിലനില്‍ക്കുന്നതിനാല്‍ പ്രതിയെ ജയിലില്‍നിന്ന് പുറത്തിറക്കാനാവാത്ത സാഹചര്യമാണെന്നും അതിനാല്‍ വിഡിയോ കോണ്‍ഫറന്‍സ് സംവിധാനം അനുവദിക്കണമെന്നും അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച അപേക്ഷയില്‍ ആവശ്യപ്പെട്ടു.
ഇൗ അപേക്ഷ സ്വീകരിച്ച കോടതി വിഡിയോ കോണ്‍ഫറന്‍സിന് സൗകര്യം ഒരുക്കാന്‍ നിര്‍ദേശിച്ചു. ആലുവ സബ്ജയിലിലും അങ്കമാലി കോടതിയിലും ഇൗ സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കി അക്കാര്യം അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments