ന്യൂഡല്‍ഹി : പതിനാലാം രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്തു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലാണ് സത്യപ്രതിജ്ഞ നടന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍ രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലികൊടുത്തു.
സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഡോ. ഹമീദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്രമോഡി, മുന്‍ പ്രധാനമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
സത്യപ്രതിജ്ഞ ചടങ്ങിന് മുമ്ബ് രാം നാഥ് കോവിന്ദ് രാജ്ഘട്ടിലെ ഗാന്ധി സ്മാരകത്തില്‍ എത്തി പുഷ്പാര്‍ച്ചന നടത്തി. കെആര്‍ നാരായണനു ശേഷം രാഷ്ട്രപതി പദവിയിലെത്തുന്ന രണ്ടാമത്തെ ദളിതനാണ് രാം നാഥ് കോവിന്ദ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മീരാ കുമാറിനെയാണ് കോവിന്ദ് തോല്‍പ്പിച്ചത്. യുപിയില്‍ നിന്നും രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യ നേതാവ് കൂടിയാണ് രാം നാഥ് കോവിന്ദ്.
Post Your Comments