KeralaLatest NewsNewsIndia

യെച്ചൂരിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കുന്നതിനെതിരെ പിണറായി

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ മൂന്നാം തവണയും രാജ്യസഭയിലേക്ക് മത്സരിപ്പിക്കേണ്ടത് ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പിണറായി നിലപാട് വ്യക്തമാക്കിയത്.

കോണ്‍ഗ്രസ് പിന്തുണയോടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ രാജ്യസഭയിലേയ്ക്ക് അയയ്ക്കുന്നത് പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമാണെന്നാണ് പിണറായിയുടെ നിലപാട്. പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ രാജ്യം മുഴുവനും സഞ്ചരിച്ച് പ്രവര്‍ത്തിക്കേണ്ടതിനാല്‍ പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കാന്‍ യെച്ചൂരിയ്ക്ക് സാധിക്കാതെ വരുമെന്ന് പിണറായി പറഞ്ഞു.

ബിജെപി ഭരണത്തില്‍ വരുന്നത് തടയാനാണ് 2014ല്‍ സിപിഎം കോണ്‍ഗ്രസിനെ പിന്തുണച്ചത്. എന്നാല്‍ കോണ്‍ഗ്രസിന്റെ ജനവിരുദ്ധ നയങ്ങള്‍ ബിജെപിയെ വീണ്ടും ഭരണത്തില്‍ എത്തിച്ചു. ഇനി കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള ബന്ധവും പാര്‍ട്ടി ആഗ്രഹിക്കുന്നില്ലെന്നും പിണറായി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button