Latest NewsIndiaNewsCrime

സക്കീര്‍ നായിക്കിന് അധോലോകവുമായി നേരിട്ട് ബന്ധമുണ്ടെന്ന് എന്‍.ഐ.എ

ന്യൂഡല്‍ഹി: വിവാദ മത പ്രഭാഷകന്‍ സക്കീര്‍ നായിക്കിന് അധോലോകവുമായി നേരിട്ട് ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ). കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സാക്കീര്‍ നായിക്കന്റെ പാസ്പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നു. ഗര്‍ഫിലും ഇന്ത്യയിലുമായി വന്‍തോതിലുള്ള സാമ്പത്തിക നിക്ഷേപം സക്കീര്‍ നായിക്കുനുണ്ട്. വിവാദ വ്യവസായിയായ പര്‍വേസ് ഖാന്‍, അധോലാക നേതാവ് ഛോട്ടാരാജന്‍ എന്നിവരുമായി സക്കീര്‍ നായിക്കിനു ബന്ധമുണ്ടെന്ന വിവരം എന്‍.ഐ.എ സ്ഥീകരിച്ചു.

നരിവധി റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും പണമിടപാടുകളും സക്കീര്‍ നായിക്ക് ഇന്ത്യയിലും വിദേശത്തും നടത്തിയിട്ടുണ്ട്. ഇതില്‍ പലതും പര്‍വേസ് ഖാനുമായി ചേര്‍ന്നു നടത്തിയതാണ്. മഹാരാഷ്ട്രയില്‍ നിരവധി വന്‍കിട നിക്ഷേപങ്ങള്‍ സക്കീര്‍ നായിക്കിനു ഉണ്ട്. ദുബായില്‍ 226 വില്ലകള്‍പ്പെടുന്ന ദൂബായ് പീസ് സിറ്റി എന്ന പദ്ധതിയും സക്കീര്‍ നായിക്കിനുണ്ടായിരുന്നതായി എന്‍.ഐ.എയക്ക് വിവരം കിട്ടിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് റജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിച്ച കേസില്‍ അന്വേഷണം നേരിടുകയാണ്
നിലവില്‍ സക്കീര്‍ നായിക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button