KeralaCinemaMollywoodLatest NewsMovie SongsNewsEntertainment

മകനെതിരെ കേസ്; സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ലാല്‍

യുവതിയോടു ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ യുവ സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍, യുവ നടൻ ശ്രീനാഥ് ഭാസി എന്നിവര്‍ക്കെതിരെ കേസെടുത്ത സാഹചര്യത്തില്‍ ലാലിന്റെ പ്രതികരണം ഇങ്ങനെ. പരാതിക്കാരി നനഞ്ഞയിടം കുഴിക്കുകയാണെന്നു ലാൽ മാധ്യമങ്ങളോടു പറഞ്ഞു. നടിയുടേത് അനാവശ്യ പരാതിയാണ്. ഷൂട്ടിങ് പൂർത്തിയാക്കാതെ സിനിമയില്‍ നിന്നും പിന്‍വാങ്ങിയ ഇവര്‍ സിനിമ കഴിഞ്ഞ് ഇത്രകാലം കഴിഞ്ഞു പരാതി നൽകിയതിനു കാരണം എന്തെന്ന് ആ നടിയോട് ചോദിക്കണമെന്നും ലാല്‍ പറഞ്ഞു.  ഇതിനുപിന്നിൽ മറ്റാരെങ്കിലും ഉള്ളതായി കരുതുന്നില്ലെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.

ഷൂട്ടിംഗ് സമയത്ത് ധാരാളം വിഷയം ഉണ്ടായിരുന്നു. ശ്രീനാഥ്‌ ഭാസിയാണ് നടിയെ കൊണ്ടുവന്നത്. ജീനിന് ഈ നടിയുടെ അഭിനയത്തില്‍ തൃപ്തിയുണ്ടായിരുന്നില്ല. അനാവശ്യ പ്രശ്നങ്ങള്‍ സൃഷ്ടിച്ച നടിയോട് കംഫർട്ട് അല്ലെങ്കിൽ പൊയ്ക്കോളാൻ ജീൻ പറഞ്ഞു.അതിന് ശേഷം ഇവരുടെ കഥാപാത്രത്തെ മറ്റൊരു നടിയെ കൊണ്ട് അഭിനയിപ്പിച്ചു. ഇത്രയും പ്രശ്നങ്ങളുണ്ടാക്കിയ നടിയ്ക്ക് പൈസ കൊടുക്കണ്ടയെന്നു പറഞ്ഞത് താനാണെന്നും ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button