ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസിന്റെ സംഘടനാ ചുമതല കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എ.ഐ.സി.സി സെക്രട്ടറി ഖമറുല്‍ ഇസ്ലാമിനെ ഏല്‍പ്പിച്ചു. ഖമറുല്‍ ഇസ്ലാം കര്‍ണാടകത്തില്‍ നിന്നും എ.ഐ.സി.സി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് ഈ അടുത്ത കാലത്താണ്. അതിനു പിന്നാലെയാണ് പുതിയ ചുമതല അദ്ദേഹത്തിനു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നല്‍കിയത്. നിമയനത്തിനു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അനുമതി നല്‍കിയതായി സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി വാര്‍ത്താകുറിപ്പിലൂടെ മാധ്യമങ്ങളെ അറിയിച്ചു.
മുന്‍ മന്ത്രിയായിരുന്ന ഖമറുല്‍ ഇസ്ലാം, ഹൈദരാബാദ്-കര്‍ണാടക മേഖലയില്‍ നിന്നുള്ള പ്രമുഖ മുസ് ലിം നേതാവാണ്. ആറു തവണ എം.എല്‍.എയും ഒരു തവണ എം.പിയായും വിജയിച്ചിട്ടുണ്ട്.
ഗുല്‍ബര്‍ഗ നോര്‍ത്ത് അസംബ്ലി മണ്ഡലത്തില്‍ നിന്നും വിജയിച്ച അദ്ദേഹം 2013-16 കാലയളവില്‍ സിദ്ധരാമയ്യ സര്‍ക്കാറില്‍ മന്ത്രിയായിരുന്നു. മുസ്‌ലിം ലീഗിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച ഖമറുല്‍ ഇസ്ലാം 1978ലാണ് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്.
Post Your Comments