കൊല്‍ക്കത്ത: മൊബൈല്‍ ഫോണുകള്‍ക്ക് 12 ശതമാനാണ് ജിഎസ്ടി നിരക്ക്. എന്നാല്‍, റിലയന്‍സിന്റെ ജിയോ ഫോണിന് ഇത് ബാധകമല്ലേ എന്ന ചോദ്യമാണ് ഉയരുന്നത്. റിലയന്‍സ് ജിയോ പ്രഖ്യാപിച്ച 4 ജി ഫീച്ചര്‍ ഫോണുകള്‍ക്ക് 12 ശതമാനം ജിഎസ്ടി ഉണ്ടോയെന്നാണ് മറ്റ് ടെലികോം സേവനദാതാക്കള്‍ക്ക് അറിയേണ്ടത്.
ഇതുസംബന്ധിച്ച് കമ്പനികള്‍ കേന്ദ്ര ധനമന്ത്രാലയത്തോട് വ്യക്തതതേടി.1 500 രൂപയുടെ റീഫണ്ടബിള്‍ നിരക്കില്‍ ഫോണ്‍ നല്‍കുന്നതിനാല്‍ ഫോണിന്റെ യഥാര്‍ത്ഥ വില പൂജ്യമാണെന്ന് ജിയോ അവകാശപ്പെടുന്ന സാഹചര്യത്തിലാണിത്. പുതിയ 4ജി ഫീച്ചര്‍ഫോണിന്റെ പ്രഖ്യാപനം കഴിഞ്ഞയാഴ്ചയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് നടത്തിയത്. ജിയോ ഓഫറില്‍ തന്നെ മറ്റ് കമ്പനികള്‍ വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. ഇതിന്റെ കൂടെ വലിയ തിരിച്ചടിയാണ് വീണ്ടും ഉണ്ടായിരിക്കുന്നത്.
സൗജന്യ വോയ്‌സ് സേവനങ്ങളുമായെത്തുന്ന ജിയോ ഫോണിനായി 1,500 രൂപയാണ് നല്‍കേണ്ടത്. മൂന്ന് വര്‍ഷത്തിന് ശേഷം ഹാന്‍ഡ്‌സെറ്റ് തിരിച്ചുനല്‍കിയാല്‍ ഈ തുക തിരികെ നല്‍കപ്പെടും. നികുതിയിളവിന് പുറമെ ലൈസന്‍സ് ഫീസ്, സ്‌പെക്ട്രം ഉപയോഗ ചാര്‍ജുകള്‍ എന്നിവ ഒഴിവാക്കുന്നതിനും ഇത്തരം ഫിനാന്‍സിംഗ് പദ്ധതികള്‍ ഓപ്പറേറ്റര്‍മാരെ സഹായിക്കുമൊയെന്ന കാര്യത്തിലും ടെലികോം കമ്പനികള്‍ വ്യക്തത തേടിയേക്കും.
Post Your Comments