കോഴിക്കോട്: കോഴിക്കോട്ടെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചതിന്റെ വാടക നല്‍കാതെ മുങ്ങിയ എ.ഡി.ജി.പി തച്ചങ്കരി എന്ന് റിപ്പോര്‍ട്ട്. ഒരു വാര്‍ത്താ ചാനലാണ് ഈ ബില്ലിന്റെ പകര്‍പ്പ് സഹിതം വാര്‍ത്ത പുറത്തുവിട്ടത്. വാര്‍ത്ത വന്നതോടെയാണ് സംഭവം സ്ഥിരീകരിച്ചത്. ജില്ലയിലെ തീരദേശ സുരക്ഷയുമായി ബന്ധപ്പെട്ട് സ്റ്റേഷനുകളില്‍ സന്ദര്‍ശനം നടത്തുന്നതിന് വേണ്ടിയാണ് തച്ചങ്കരി എത്തിയത്.
കോഴിക്കോട്ടെ റാവീസ് ഹോട്ടലിലായിരുന്നു തച്ചങ്കരി മുറി എടുത്തത്. ആഡംബര ഹോട്ടലില്‍ താമസിച്ചതുവഴി 8519 രൂപയാണ് തച്ചങ്കരിക്ക് നല്‍കേണ്ടിവന്നത്. സര്‍ക്കാര്‍ അനുവദിച്ചിരുന്ന തുകയാകട്ടെ 1500 രൂപ മാത്രമായിരുന്നു. എന്നാല്‍ ബില്‍ പോലീസ് അസ്ഥാനത്ത് എത്തിയപ്പോള്‍ തന്നെ താന്‍ പണം ട്രാന്‍സ്ഫര്‍ ചെയ്തെന്നാണ് തച്ചങ്കരി പ്രതികരിച്ചത്.
Post Your Comments