Latest NewsNewsGulf

ലോകത്തെ ഏറ്റവും ഭാരം കൂടിയ വനിതയുടെ ആരോഗ്യ സ്ഥിതിയില്‍ വലിയ പുരോഗതി

അബുദാബി: ലോകത്തെ ഏറ്റവും ഭാരം കൂടിയ വനിതയായ ഈജിപ്ഷ്യന്‍ യുവതി ഇമാന്‍ അഹമ്മദിന്റെ ആരോഗ്യ സ്ഥിതിയില്‍ വലിയ പുരോഗതിയുള്ളതായി ആശുപത്രി വൃത്തങ്ങള്‍. ഇമാന്‍ അബുദാബി വിപിഎസ് ബുര്‍ജീല്‍ ആശുപത്രിയിലാണ് കഴിയുന്നത്. രണ്ടര വര്‍ഷത്തിന് ശേഷം വായിലൂടെ ഭക്ഷണം കഴിക്കുകയും വ്യക്തതയോടെ സംസാരിക്കുകയും ചെയ്യുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ആശുപത്രിയില്‍ ഇമാന്‍ ഏറെ സന്തോഷവതിയാണ്.

കഴിഞ്ഞ 25 വര്‍ഷത്തോളം അഞ്ഞൂറ് കിലോയിലേറെ വരുന്ന ശരീരഭാരം കാരണം കിടക്കവിട്ട് എങ്ങും പോകാനാവാത്ത അവസ്ഥയില്‍ കഴിഞ്ഞിരുന്ന ഈജിപ്ത് അലക്‌സാണ്ട്രിയ സ്വദേശിയായ ഇമാനെ മുംബൈ സൈഫി ആശുപത്രിയില്‍ ഫെബ്രുവരിയിലാണ് എത്തിച്ചത്. ഇമാന്റെ വലതു വശം 11 വയസിലുണ്ടായ പക്ഷാഘാതത്തെ തുടര്‍ന്ന് തളര്‍ന്നിരുന്നു. സൈഫി ആശുപതിയില്‍ ലഖഡാവാലയുടെ നേതൃത്വത്തില്‍ 15 അംഗ ഡോക്ടര്‍മാരുടെ സംഘമാണ് ഇമാന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.

പിന്നീടാണ് ഈ ഈജിപ്ഷ്യന്‍ യുവതിയെ തുടര്‍ ചികില്‍സയ്ക്കായി അബുദാബി വിപിഎസ് ബുര്‍ജീല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. 18 ഡോക്ടര്‍മാര്‍ അടങ്ങുന്ന പ്രത്യേക മെഡിക്കല്‍ സംഘമാണ് അബുദാബി ബുര്‍ജീല്‍ ആശുപത്രിയില്‍ ഇമാന്‍ അഹമ്മദിന്റെ ചികിത്സക്ക് നേതൃത്വം നല്‍കിയത്. മൂന്നു ഘട്ടങ്ങളിലായാണ് ചികിത്സ ക്രമീകരിച്ചിരിക്കുന്നതെന്ന് ബുര്‍ജീല്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു.

മേയ് നാലിനാണ് ഇമാനെ അബുദാബി ബുര്‍ജീല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടര മാസത്തെ ചികിത്സ കൊണ്ടു തന്നെ ഇമാന്റെ ആരോഗ്യ നിലയില്‍ വലിയ പുരോഗതിയുണ്ടായി. സംസാരിക്കാന്‍ തുടങ്ങി. ഭക്ഷണം സ്വയം കഴിക്കാനും ഇമാന് കഴിയുന്നുണ്ട്. പൊട്ടിച്ചിരിച്ചും കളിച്ചും പാട്ട് പാടിയും ഇമാന്‍ ഇവിടെ സന്തോഷവതിയാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇമാനെ സാധാരണ നിലയിലേക്ക് കൊണ്ടു വരാന്‍ കഴിയുമെന്ന് അസ്ശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button