ആലുവ: ജാമ്യമില്ലെന്ന് അറിഞ്ഞ ദിലീപിന്റെ പ്രതികരണം ഇങ്ങനെ. ഹൈക്കോടതി ജാമ്യം നിഷേധിച്ചതറിഞ്ഞ് ദിലീപ് ജയിലിലെ മൂലയില്‍ തനിച്ചിരുന്നു കരഞ്ഞു. ദിലീപ് ടി.വിയില്‍ വാര്‍ത്ത കണ്ട് തളര്‍ന്നു പോയി. ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു നടന്‍. എല്ലാവരുമായും രണ്ട് ദിവസമായി സന്തോഷപൂര്‍വമാണ് ഇടപെട്ടിരുന്നത്. സഹതടവുകാരോടും ജയില്‍ ജീവനക്കാരോടും ജാമ്യത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് പറയുകയും ചെയ്തിരുന്നു.
പേരിന് മാത്രമാണ് വിധി വന്ന ശേഷം ഭക്ഷണം കഴിച്ചത്. സഹോദരന്‍ അനൂപ് തിങ്കളാഴ്ച ഉച്ചയായപ്പോള്‍ എത്തിയിരുന്നു. പത്ത് മിനിട്ടോളം സംസാരിച്ച ശേഷമാണ് സഹോദരൻ മടങ്ങിയത്. കൂടാതെ അമ്മയെയും മകളെയും ഫോണിലും വിളിച്ചു. അമ്മയോട് സംസാരിക്കവെ താരം പൊട്ടിക്കരഞ്ഞു. തിരികെ എന്ന് വരുമെന്ന അമ്മയുടെ ചോദ്യമാണ് ദിലീപിനെ വിഷമിപ്പിച്ചത്.
ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചാണ് നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിന് ജാമ്യം നല്‍കാനാവില്ലെന്ന് വിധിച്ചത്. ദിലീപ് കേസിലെ മുഖ്യ സൂത്രധാരനാണെന്നും ജാമ്യം നല്‍കരുതെന്നുമുള്ള പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു. പൊലീസ് ദിലീപിനിനെതിരെ ഹാജരാക്കിയ തെളിവുകള്‍ വിശ്വസനീയമാണ്. പ്രതി സമൂഹത്തില്‍ നല്ല സ്വാധീനമുള്ള ആളാണെന്നും അതിനാല്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാല്‍ തെളിവ് നശിപ്പിക്കുമെന്ന പ്രോസിക്യൂഷന്റെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടെന്നും കോടതി നീരീക്ഷിച്ചു.
Post Your Comments