
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രധാന പ്രതിയായ പൾസർ സുനിയുടെ ജാമ്യാപേക്ഷയുടെ വാദത്തിനിടെ പ്രതിഭാഗം അഭിഭാഷകൻ ബി എ ആളൂരിന് കോടതിയുടെ ശാസനം. കഴിഞ്ഞ ദിവസങ്ങളിൽ കേസ് മാറ്റിവച്ചത് മജിസ്‌ട്രേട്ടിന്റെയും പ്രോസിക്യുഷന്റെയും അസൗകര്യം പരിഗണിച്ചാണെന്ന ആളൂർ വാദിച്ചിരുന്നു. തുടർന്ന് കോടതിയിൽ നടക്കാത്ത കാര്യം പറയരുതെന്നായിരുന്നു ശാസന.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ കുടുതൽ പേർ കുടുങ്ങുമെന്ന് മുഖ്യപ്രതി സുനിൽകുമാർ പ്രതികരിച്ചു. ബൈക്ക് മോഷണ കേസില്‍ ചേർത്തല കോടതിയിലെത്തിച്ചപ്പോയായിരുന്നു സുനിലിന്റെ പ്രതികരണം.
Post Your Comments