കൊളംബോ: ചൈനയുടെ സഹകരണത്തോടെ രാജ്യത്ത് നിര്‍മ്മിക്കുന്ന ഹംബന്‍തോട്ട തുറമുഖം സംബന്ധിച്ച കരാറിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്താനുള്ള തീരുമാനം ശ്രീലങ്കന്‍ മന്ത്രിസഭ അംഗീകരിച്ചു. പുതിയ കരാര്‍ വ്യവസ്ഥകള്‍ പ്രകാരം ചൈനയ്ക്ക് വാണിജ്യ ആവശ്യങ്ങള്‍ക്ക് മാത്രമേ തുറമുഖം ഉപയോഗിക്കാന്‍ കഴിയൂ. ഏറെ വിവാദങ്ങളുണ്ടാക്കിയ ആദ്യ കരാറില്‍ മാറ്റം വരുത്തിയത് ഇന്ത്യയും ജപ്പാനും അമേരിക്കയും അടങ്ങുന്ന സഖ്യകക്ഷികളുടെ അഭിപ്രായത്തെ മാനിച്ചാണെന്നും വിലയിരുത്തലുണ്ട്.
ആഗോള കപ്പല്‍ ഗതാഗത പാതയുമായി അടുത്ത് നില്‍ക്കുന്ന തുറമുഖത്തിന്റെ 80 ശതമാനം ഓഹരികളും ചൈനീസ് കമ്ബനിയായ ചൈന മെര്‍ച്ചന്റ് പോര്‍ട്ട്‌സ് ഹോള്‍ഡിംഗ്‌സ് സ്വന്തമാക്കിയത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ചൈന തങ്ങളുടെ സൈനിക ആവശ്യത്തിന് തുറമുഖം ഉപയോഗിക്കുന്നത് തങ്ങളുടെയും അയല്‍ രാജ്യങ്ങളുടെയും അതിര്‍ത്തി സുരക്ഷയെ ബാധിക്കുമെന്ന് ശ്രീലങ്ക ചൂണ്ടിക്കാട്ടുന്നു. ചൈനീസ് കമ്ബനി 1.4 ബില്യന്‍ ഡോളര്‍ മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന തുറമുഖത്തെ സംബന്ധിച്ച് ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു. 2014ല്‍ ചൈനീസ് മുങ്ങിക്കപ്പല്‍ തുറമുഖത്ത് നങ്കൂരമിട്ടതിനെതിരെയും ഇന്ത്യ രംഗത്തെത്തിയിരുന്നു.
Post Your Comments