ശ്രീനഗര്‍: സര്‍ക്കാര്‍ ജമ്മു കാഷ്മീരിലെ ശ്രീനഗറില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വിഘടനവാദി നേതാക്കളെ അറസ്റ്റു ചെയ്ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ശ്രീനഗറില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ കേസില്‍ ഏഴു വിഘടനവാദി നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്.
ജില്ലാ മജിസ്ട്രേറ്റ് സംഭവത്തെ തുടര്‍ന്നു ശ്രീനഗറില്‍ 144 പ്രഖ്യാപിച്ചു.പ്രദേശത്തെ കടകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സുരക്ഷയുടെ ഭാഗമായി അടച്ചിട്ടിരിക്കുകയാണ്. കൂടാതെ പൊതുഗതാഗതത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മുതിര്‍ന്ന വിഘടനവാദി നേതാവ് സയിദ് അലി ഷാ ഗീലാനിയുടെ മരുമകന്‍ അല്‍താഫ് അഹമ്മദ് ഷാ ഉള്‍പ്പെടെ ഏഴു പേരെയാണ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അറസ്റ്റ് ചെയ്തത്. അല്‍താഫിനെ കൂടാതെ ഗീലാനിയുടെ അടുത്ത അനുയായിയും തെഹ്രീക് ഇ ഹുറിയത് വക്താവുമായ അയാസ് അക്ബര്‍, പീര്‍ സൈഫുള്ള എന്നിവരും അറസ്റ്റിലായി. കഴിഞ്ഞ മാസം അറസ്റ്റിലായവരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു.
Post Your Comments